2024 നവംബറില്‍, ടിവിഎസ് ജൂപിറ്റര്‍ 36.85 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ 99,710 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ ടിവിഎസ് ജൂപ്പിറ്ററിന്റെ മാത്രം വിപണി വിഹിതം 32.66 ശതമാനമാണ്. ഈ വില്‍പ്പന പട്ടികയില്‍ ടിവിഎസ് എക്‌സ്എല്‍ രണ്ടാം സ്ഥാനത്താണ്. 5.61 ശതമാനം വാര്‍ഷിക വര്‍ധനയോടെ ടിവിഎസ് എക്സ്എല്‍ മൊത്തം 45,923 യൂണിറ്റ് മോപെഡുകള്‍ വിറ്റു. അതേസമയം, ഈ വില്‍പ്പന പട്ടികയില്‍ ടിവിഎസ് അപ്പാച്ചെ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടിവിഎസ് അപ്പാച്ചെ മൊത്തം 35,610 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു. റൈഡര്‍ നാലാം സ്ഥാനത്തായിരുന്നു. എന്‍ടോര്‍ക്ക് അഞ്ചാം സ്ഥാനത്ത് തുടര്‍ന്നു. ഐക്യൂബ് ആറാം സ്ഥാനത്താണ്. റേഡിയന്‍ ഏഴാം സ്ഥാനത്താണ്. സ്പോര്‍ട്ട് എട്ടാം സ്ഥാനത്താണ്. സെസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. ടിവിഎസ് റോണിന്‍ 3,200 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച് പത്താം സ്ഥാനത്താണ്.