റിയോ രാജ്, ഗോപിക രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്വിനീത് എസ്. സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്വീറ്റ്ഹാര്‍ട്ട്’ സിനിമയുടെ ട്രെയിലര്‍ എത്തി. നടന് രണ്‍ജി പണിക്കര്‍ ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യുവന് ശങ്കര്‍ രാജയാണ് നിര്‍മാണം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നതും യുവന് തന്നെ. റെഡിന് കിങ്സ്ലി, അരുണാചലേശ്വരന്‍, ഫൗസീ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം മാര്‍ച്ച് 14ന് തിയറ്ററുകളിലെത്തും. സ്വിനീത് സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്ത ഈ ചിത്രം ആധുനിക പ്രണയം പര്യവേക്ഷണം ചെയ്യുന്ന ഒരു നാടകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. റെഡിന് കിംഗ്സ്ലി, തുളസി, അരുണാചലേശ്വരന്‍ പാ, സുരേഷ് ചക്രവര്‍ത്തി, ഫൗസി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനു പുറമേ, മദന്‍ കാര്‍ക്കി, വിഘ്നേഷ് രാമകൃഷ്ണ, ആര്വിയു, എംസി സന്ന, കെലിത്തി, ഗാന ഫ്രാന്‍സിസ് എന്നിവരോടൊപ്പം റിയോ രാജ് ഒരു ഗാനരചയിതാവായും പ്രവര്‍ത്തിക്കുന്നു.