പേരാമ്പ്ര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ജീപ്പ് അനൗണ്‍സ്മെന്‍റിൽ ഇതുവരെ മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ഫ്ലയിങ്സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ചട്ടംലംഘനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിഷയത്തില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ടിന് സമാനമായ തരത്തില്‍ നിയമപോരാട്ടം നടത്താന്‍ ആലോചിക്കുകയാണ് യുഡിഎഫ് നേതൃത്വം. ഒരാഴ്ചയോളമായി ആളിക്കത്തുകയും യുഡിഎഫ് നേതൃത്വം വലിയ പ്രചാരണ ആയുധമാക്കുകയും ചെയ്ത വിവാദമായിരുന്നു പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ആവളയിലും പരിസരപ്രദേശങ്ങളിലും നടന്ന അനൗണ്‍സ് മെന്‍റ്.
പേരാമ്പ്ര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ജീപ്പ് അനൗണ്‍സ്മെന്‍റിൽ ഇതുവരെ മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍
