ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് പുതിയ ടാകോമ പിക്ക്-അപ്പ് ട്രക്ക്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറില്‍ നിന്നുള്ള പുതിയ ടൊയോട്ട ടകോമയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പുതിയ ടകോമ പുതിയ ഹൈബ്രിഡ് പവര്‍ട്രെയിനുകളും കൂടുതല്‍ സവിശേഷതകളും അവതരിപ്പിക്കും. ടൊയോട്ട ടകോമ ടിആര്‍ഡി പ്രോ ഉള്‍പ്പെടെ ഒന്നിലധികം ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യും. ഒരു ഫാക്ടറി നിര്‍മ്മിത ഓഫ്-റോഡറായി കമ്പനി ഒരു പുതിയ ട്രെയില്‍ ഹണ്ടര്‍ ട്രിം ചേര്‍ക്കും. ടൊയോട്ട ടകോമ പിക്ക്-അപ്പ് ടൊയോട്ട ടുണ്ട്ര ഫുള്‍ സൈസ് പിക്ക്-അപ്പിന്റെ സ്‌കെയില്‍ ഡൗണ്‍ പതിപ്പ് പോലെയാണ്. 437 ബിഎച്ച്പിയും 790 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തുണ്ട്രയുടെ ഐ-ഫോഴ്സ് മാക്സ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് ടകോമയ്ക്ക് കരുത്തേകുന്നത്. 265 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന പുതിയ 2.4ലി 4സിലിണ്ടര്‍ ഹൈബ്രിഡ് ടര്‍ബോ പെട്രോള്‍ എന്‍ജിനും ലഭിക്കും. ഇത് ആഗോളതലത്തില്‍ ലെക്‌സസ്, ടൊയോട്ട മോഡലുകള്‍ക്ക് കരുത്ത് പകരുന്നു. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ഡീസല്‍ എന്‍ജിനുമായാണ് പുതിയ മോഡലും എത്തുന്നത്.