3 38

ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ എസ്‌യുവി എക്‌സ് എം സ്വന്തമാക്കി ടൊവിനോ തോമസ്. എകദേശം 2.6 കോടി രൂപയാണ് ബിഎംഡബ്ല്യവിന്റെ ഈ കരുത്തന്‍ എസ്‌യുവിയുടെ എക്‌സ്ഷോറൂം വില. 2022 ല്‍ ടൊവിനൊ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാഹനം. കുടുംബ സമേതം പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിഎംഡബ്ല്യു വാഹനനിരയിലേക്കു 2022 ല്‍ അവതരിപ്പിച്ച മോഡലാണ് എക്സ്എം. 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിനു കരുത്തേകുന്നത്. 653 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 25.7 കിലോവാട്ട്അവര്‍ ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് മോഡലുകളായ ഐഎക്സ്, ഐ4 എന്നീ വാഹനങ്ങളിലേതിന് സമാനമായ ലേഔട്ടിലാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. എം ലോഞ്ച് സംവിധാനങ്ങളാണ് അകത്തളത്തിലെ ഹൈലൈറ്റുകള്‍. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ്, ഐ ഡ്രൈവ് 8 സോഫ്റ്റ്വെയര്‍ നല്‍കിയിട്ടുള്ള 14.9 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ആഡംബര ഫീച്ചറുകള്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *