പൃഥ്വിരാജ്-ബേസില്‍ ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു. മെയ് 16ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ 85 കോടി നേടിയ ചിത്രം ജൂണ്‍ 27ന് ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. രണ്ടു അളിയന്മാരുടെ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ബസിലിനൊപ്പം പൃഥിരാജ് കൂടി എത്തിയപ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്ക് ചിരിവിരുന്ന് ആയിരുന്നു. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിച്ച ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന് എന്നിവരാണ് നായികമാര്‍. തമിഴ് നടന് യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
‘ഗുരുവായൂരമ്പല നടയില്‍’ ഒ.ടി.ടി സ്ട്രീമിംഗ്
