സംസ്ഥാനത്ത് വേനല്‍ചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ വേനല്‍ചൂടില്‍ വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ അലട്ടാം. ചൊറിച്ചില്‍, തിണര്‍പ്പ് അങ്ങനെ പലതും. ചര്‍മ്മ പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് ചന്ദനം. കാരണം ഇത് ചര്‍മ്മത്തെ ശമിപ്പിക്കുകയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുമാണ്. ചന്ദനപ്പൊടി, വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ എന്നിവയില്‍ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. കറ്റാര്‍വാഴ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു ആയുര്‍വേദ സസ്യമാണ്. ഇത് ചുണങ്ങിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചൂട് ചുണങ്ങു കുറയ്ക്കാന്‍ സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടി റോസ് വാട്ടര്‍ ചേര്‍ത്ത് ചര്‍മ്മത്തിലിടുക. ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായകമാണ്. വെള്ളരിക്കയില്‍ ഫ്‌ലേവനോയ്ഡുകളും ടാന്നിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചുണങ്ങു ഒഴിവാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക പേസ്റ്റും തേനും റോസ് വാട്ടറും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. 30 മിനിറ്റ് നേരം ചര്‍മ്മത്തില്‍ പുരട്ടുക. തുളസിയിലെ സംയുക്തങ്ങള്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഇത് ഒരു മികച്ച ക്ലെന്‍സറാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു, ചര്‍മ്മത്തിലെ പ്രകോപനം എന്നിവയ്ക്കെതിരെ സ്വാഭാവികമായും പോരാടുന്നു. മുഖക്കുരു പാടുകളും കറുത്ത പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്ന അവശ്യ വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.