ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘അവിഹിതം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ‘ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂര്‍വം ഞങ്ങള്‍ അവതരിപ്പിക്കുന്നു,’ എന്ന മുഖവുരയോടെയാണ് സംവിധായകന്‍ ചിത്രത്തിന്റ െടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ‘അ’ എന്ന ഇംഗ്ലിഷ് അക്ഷരത്തിന് പ്രാമുഖം നല്‍കിയാണ് ചിത്രത്തിന്റെ പോസ്റ്ററും ആമുഖക്കുറിപ്പും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ‘പുരുഷന്റെ മാത്രം അവകാശമല്ല’ എന്ന അര്‍ഥം വരുന്ന ടാഗ്ലൈനും പോസ്റ്ററിലുണ്ട്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്‌ഡെയും അംബരീഷ് കളത്തറയും ചേര്‍ന്നാണ് തിരക്കഥ.