ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ മുറിയില്‍ പോലീസ് പരിശോധന നടത്തി.
ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാരുണ്ടെന്ന് വ്യക്തമായി. കൂടുതൽ തെളിവ് ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികളുടെ എണ്ണം കൂടിയേക്കും എന്നാണ് നിഗമനം. ജോലി തട്ടിപ്പിൽ വഞ്ചിതരായി പണം നൽകിയവർ ഇനിയുമുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. പണം നൽകിയവർ ഇനിയും ഉണ്ടെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.