മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ 3 പേര്. 3 വിദ്യാര്‍ത്ഥികള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഘത്തിൽ ആകെ ഏഴ് പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒരാളെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിവരികയാണ്.
