തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂർ നീണ്ട് നിന്ന ചടങ്ങുകൾക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രിൽ 26നാണ് തൃശ്ശൂർ പൂരം. ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാർ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്..ഇന്ന് രാവിലെ എട്ടര മണിയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. നായ്ക്കനാലില്‍ നിന്നും തിരുവമ്പാടി ഭഗവതിയുടെ എഴുന്നെള്ളത്ത്. മേളം പൂര്‍ത്തിയാക്കി ശ്രീ മൂലസ്ഥാനത്ത് ഇരു ഭഗവതിമാകും ഉപചാരം ചൊല്ലി നിലപാട് തറയിലെത്തി ശംഖു വിളിച്ച് പൂരത്തിന് സമാപ്തിയായി. തുടര്‍ന്ന് പകല്‍ വെടിക്കെട്ട് നടന്നു.