പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയുമായി കടന്ന എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾ പിടിയിൽ. പിടിയിലായത് കർണാടകയിലെ കർക്കലയിൽ നിന്ന്. നാൽപത്തിയഞ്ച് ദിവസം പ്രായമായ നായക്കുട്ടിയേയും കണ്ടെടുത്തു.കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം.
നെട്ടൂരിലെ പെററ് ഷോപ്പിലെ കൂട്ടിൽ നിന്നും നായക്കുട്ടിയെ എടുത്ത് ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ബൈക്കിലെത്തിയ ഇരുവരും കടക്കാരന്റെ ശ്രദ്ധ മാറിയ സമയത്ത് നായക്കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. നായക്കുട്ടിയെ കാണാതായതോടെ കടയുടമ സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് നടന്ന സംഭവം മനസിലായത്. മോഷ്ട്ടിക്കപ്പെട്ട നായക്കുട്ടിക്ക് 20000 രൂപ വില വരും. കൊച്ചി പനങ്ങാട് പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്.
പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയുമായി കടന്നവർ പിടിയിൽ.
