നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, ഡി, ഇ, കെ, പ്രോട്ടീന്‍ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നെയ്യ് രോഗ പ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. നെയ്യിനൊപ്പം ചില ഭക്ഷണ-പാനീയങ്ങള്‍ ചേര്‍ക്കുന്നത് ഇവയുടെ ഗുണം കൂട്ടുകയും ചെയ്യും. നെയ്യില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. അതുപോലെ നെയ്യ് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും സ്‌ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഇഞ്ചി ചായയില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. നാരങ്ങാ വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും.