കേന്ദ്ര ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നും പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും തിരുവമ്പാടി ദേവസ്വം. കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ തിരുത്ത് വേണമെന്നും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താൻ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല.