മഴക്കാലത്ത് പലതരം രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുന്നു. ഇതിനെതിരെ പോരാടാന്‍ നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കണം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇവ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കൂ. മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകള്‍ ഉണ്ടാകുന്നതിനെ തടയുകയും പനി, ചുമ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. വൈറല്‍ ബാക്റ്റീരിയകളെ പ്രതിരോധിക്കാന്‍ ഇഞ്ചിക്ക് സാധിക്കും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഇഞ്ചിയിട്ട ചായയും വെള്ളവും കുടിക്കുന്നത് നല്ലതാണ്. ആന്റിബാക്റ്റീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിനൊപ്പം വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ , വിറ്റാമിന്‍ സി, അയണ്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇതും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, അയണ്‍, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. ഇത് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫ്രഷായ മല്ലിയിലയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചട്ണിയിലും കറികളിലുമൊക്കെ മല്ലിയിലയിട്ടു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും, വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വീര്‍ക്കത്തെ തടയുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.