dig vijay

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയുമായി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. യോഗ്യതയുള്ള ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്നും തനിക്ക് അതിനുള്ള യോഗ്യതയുണ്ടെന്നും അതിനായി  മുപ്പതാം തീയതി വരെ കാത്തിരിക്കൂ എന്നും ദിഗ് വിജയ് സിംഗ് ഒരഭിമുഖത്തിൽ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു. ദിഗ്‌വിജയ് സിംഗ് കൂടി മത്സരത്തിൽ ഉണ്ടെങ്കിൽ ത്രികോണമത്സരമാകും നടക്കുക.

ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കുന്ന  ലഹരി വിരുദ്ധ യോദ്ധാവ് എന്ന സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ ഗവർണ്ണർ പങ്കെടുക്കില്ല. ഈ പരിപാടിയുടെ  ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ഈ പരിപാടിയിലേക്ക്  ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ചടങ്ങിൽ എത്താൻ കഴിയില്ല എന്ന്  ഗവർണർ  അറിയിച്ചു. ഓണംവാരാഘോഷ ഘോഷയാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ പറഞ്ഞു.

കണ്ണൂര്‍ വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ക്ക് മറുപടിയുമായി പിണറായി വിജയൻ.  ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും പിണറായി പറഞ്ഞു. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ്  വൈസ് ചാന്‍സലര്‍ നിയമനം നടന്നത്. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ഗവർണ്ണർ വാർത്താ സമ്മേളനം വിളിക്കുന്നത് രാജ്യത്ത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സാധാരണ നിന്ന് പറയുന്നത് ഇരുന്നു പറഞ്ഞു എന്നതാണ് വ്യത്യാസം. സർക്കാരും  ഗവർണറും തമ്മിലുള്ള  ആശയ വിനിമയത്തിന് നിയതമായ  മാർഗം ഉണ്ട്. എന്ത് കാര്യങ്ങളും അറിയിക്കാം . ഇവിടെ അതിനു പകരമായി ഗവർണർ പരസ്യ നിലപാട് എടുത്തതിലാണ് അസ്വാഭാവികത എന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന പ്രകാരം മന്ത്രിസഭയുടെ  തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് .ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ്  മുഖ്യമന്ത്രി മറുപടി പറഞ്ഞത് .

കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും  കത്ത് നൽകി. ഇക്കാര്യത്തിൽ  സർക്കാർ നിർദ്ദേശം നൽകണമെന്ന് വി ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു.അഭിരാമിയുടെ പിതാവ് അജികുമാർ കേവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ്. കുറച്ച് സാവകാശം അനുവദിച്ചിരുന്നുവെങ്കിൽ ആ കുടുംബം വായ്പാ തുക തിരിച്ചടക്കുമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് കത്തിൽ സൂചിപ്പിച്ചു. കൊവിഡിന് ശേഷമുള്ള പ്രത്യേക സഹചര്യം പരിഗണിച്ച് ബാങ്കുകൾ കുറച്ച് കൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത്ന്താണ്  കൊല്ലം ശാസ്താംകോട്ടയിൽ  ബിരുദ വിദ്യാർഥി അഭിരാമി ആത്മഹത്യ ചെയ്തത്.

ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ, ഐ എൻ ടി യു സി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ സസ്പെൻഡ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച  ബോർഡിൽ ആണ്  സവർക്കറുടെ ചിത്രവും ഉൾപ്പെട്ടത് . അബദ്ധം മനസ്സിലായ ഉടൻ പ്രവർത്തകർ ഗാന്ധിജിയുടെ ചിത്രം കൊണ്ട് സവർക്കറുടെ ചിത്രം മറച്ചു എങ്കിലും സോഷ്യൽ മീഡിയയിലൂടെ ചിത്രം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *