ഇന്ത്യ ഉൾപ്പടെ വിവിധരാജ്യങ്ങളിൽ പുതുവർഷം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയാണ്. എന്നാൽ പല വിദേശ രാജ്യങ്ങളും ഇതിനകം 2023-നെ വരവേറ്റുകഴിഞ്ഞു. പസിഫിക് ദ്വീപ് ആയ കിരിബാത്തിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി.
നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ 2023 നെ വരവേറ്റത് ന്യൂസിലൻഡാണ്. സിഡ്‌നിയും ഏറെ വർണാഭമായി പുതുവർഷത്തെ വരവേറ്റു. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടക്കുന്നത്. ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണമുണ്ട്.