ദ് കശ്മീര്‍ ഫയല്‍സിനു ശേഷം പുതിയ ചിത്രവുമായി വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി. ‘ദ് വാക്സിന്‍ വാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ ബയോ സയന്‍സ് സിനിമയാണെന്നാണ് അവകാശവാദം. സിനിമയുടെ ട്രെയിലര്‍ എത്തി. ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പല്ലവി ജോഷിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്റര്‍ റിലീസായി ചിത്രം എത്തും. നിര്‍മാതാവായ പല്ലവി ജോഷി ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് എത്തുന്നത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കോവിഡും അതിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ കണ്ടുപിടിത്തവും ഒക്കെയാണ് ദ് വാക്സിന്‍ വാര്‍ പ്രമേയമാക്കുന്നത്. ഒരു യഥാര്‍ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്നും ടീസറില്‍ നിന്നും വ്യക്തമാണ്. നാനാ പടേക്കര്‍, അനുപം ഖേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്കു പുറമെ ഇംഗ്ലിഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നട എന്നിവ ഉള്‍പ്പടെ പത്തലധിധികം ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.