മനു സുധാകരന് സംവിധാനം ചെയ്യുന്ന ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ തീം സോങ് പുറത്ത്. ‘അടിയടിയടി ബൂമറാംഗ്’ എന്ന ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അജിത് പെരുമ്പാവൂരിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുബീര്‍ അലി ഖാന്. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോന്, ചെമ്പന്‍ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കോമഡിക്ക് പ്രധാന്യം നല്കി കൊണ്ടുള്ള ഫാമിലി എന്റര്ടെയ്നര് ആയി ഒരുക്കുന്ന ചിത്രം ഫെബ്രുവരി 3ന് തിയറ്ററുകളില്‍ എത്തും. അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.