അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാന്‍’ സിനിമയുടെ ടീസര്‍ എത്തി. നേരത്തെ സൂര്യയെ നായകനാക്കി ബാല ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. എന്നാല്‍ പിന്നീട് സൂര്യ ഈ സിനിമയില്‍ നിന്നും പിന്മാമാറിയിരുന്നു. അരുണ്‍ വിജയ്യുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാകും ചിത്രത്തിലേത്. റോഷ്‌നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിന്‍, റിദ്ദ, ഛായാ ദേവി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ജി.വി. പ്രകാശ് കുമാര്‍. തിരക്കഥയില്‍ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ ഈ സിനിമയില്‍ നിന്നും പിന്മാറാന്‍ കാരണം. സമൂഹമാധ്യമങ്ങളിലൂടെ ബാല തന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തുവരുകയും ചെയ്തു. 18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കേണ്ടിയിരുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്‌സ്. പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.