കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘മാമന്നന്’. ഉദയനിധി സ്റ്റാലില്‍ നായകനാകുമ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രമായി ഫഹദും ‘മാമന്നനി’ലുണ്ട്. വിജയ് യേശുദാസും ശക്തിശ്രീ ഗോപാലനും ചിത്രത്തിനായി പാടിയ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘മാമന്നന്’ ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന് വ്യക്തമാക്കിയിരിക്കുന്നത്. ഡബ്ബിംഗ് പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. മാരി ശെല്‍വരാജിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.