ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ‘കൂ’. പോസ്റ്റുകള്‍ വളരെ എളുപ്പത്തിലും വേഗത്തിലും നിര്‍മ്മിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. കൂ ആപ്പില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ കൂ ആപ്പിന്റെ വെരിഫൈഡ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. സമകാലീന സംഭവങ്ങള്‍, രാഷ്ട്രീയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള വിവരങ്ങളും, വാര്‍ത്തകളും, പോസ്റ്റുകളും ചാറ്റ്ജിപിടിയോട് ചോദിക്കാന്‍ സാധിക്കും. കൂടാതെ, പോസ്റ്റുകള്‍ എഴുതാനും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍, ചാറ്റ്ജിപിടിയുടെ സഹായത്തോടെ എഴുതിയ പോസ്റ്റുകള്‍ക്ക് പ്രത്യേക ലേബല്‍ നല്‍കുന്നതാണ്. ചോദ്യങ്ങള്‍ക്ക് മനുഷ്യരെപ്പോലെ മറുപടികള്‍ എഴുതി നല്‍കാന്‍ കഴിവുള്ള സാങ്കേതിക വിദ്യയാണ് ഓപ്പണ്‍ എഐ നിര്‍മ്മിച്ച നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി. ഇന്ന് പല കമ്പനികളും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.