രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കിയുടെ മിക്കവാറും എല്ലാ മോഡലുകളും കാന്റീന് സ്റ്റോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അഥവാ സിഎസ്ഡികളില് ലഭ്യമാണ്. രാജ്യത്തെ സൈനികര്‍ക്ക് ഇവിടെ നിന്ന് കാര്‍ വാങ്ങാം. ഈ കാന്റീനില്‍ നിന്ന് കാറുകള്‍ വാങ്ങുന്നതിന് സൈനികരില്‍ നിന്ന് ജിഎസ്ടി നികുതി ഈടാക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഏത് കാറിനും ലക്ഷക്കണക്കിന് രൂപയുടെ നികുതി ലാഭിക്കാനാകും. ഇക്കാരണത്താല്‍, കാര്‍ വളരെ വിലകുറഞ്ഞതായിത്തീരുന്നു. മാരുതിയുടെ ആഡംബര സെഡാന് സിയാസും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനോടുകൂടിയ സിയാസിന്റെ വകഭേദങ്ങളാണ് കമ്പനി വില്‍ക്കുന്നത്. 12.29 ലക്ഷം രൂപയാണ് ഈ കാറിന്റെ ഉയര്‍ന്ന ആല്‍ഫ വേരിയന്റിന്റെ എക്സ് ഷോറൂം വില. അതേസമയം സിഎസ്ഡിയില് നിന്നും വാങ്ങിയാല്‍ ഈ കാറില്‍ 112,913 രൂപയുടെ ലാഭമുണ്ടാകും. 11.16 ലക്ഷം രൂപയാണ് സിഎസ്ഡിയില് ഈ കാറിന്റെ വില. മാരുതി സുസുക്കി ഫെബ്രുവരിയില്‍ തങ്ങളുടെ ആഡംബര സെഡാന് സിയാസിന് പുതിയ സുരക്ഷാ അപ്ഡേറ്റുകള് നല്കി. നിലവില്‍ മാരുതി സിയാസ് സെഡാന് ഏഴ് കളര്‍ ഓപ്ഷനുകളും പേള്‍ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേള്‍ മെറ്റാലിക് ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗണ്‍ എന്നിങ്ങനെ മൂന്ന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്.