രണ്‍ബീര്‍ സിംഗ് നായകനായി എത്തിയ ‘അനിമലി’ന് രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഏതാണ്ട് പൂര്‍ണമായെന്നും ചിത്രീകരണം 2026ലേക്ക് തുടങ്ങുമെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം അല്‍പം കൂടി ഭീകരമായിരിക്കുമെന്നും സന്ദീപ് റെഡ്ഡി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലും ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരിക്കും അനിമല്‍. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്നും വാരിയത്. ബോബി ഡിയോള്‍ വില്ലനായി എത്തിയ ചിത്രത്തില്‍ അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.