മലയാളത്തില്‍ നിന്ന് 2024ല്‍ വമ്പന്‍ ഹിറ്റായി മാറിയ ‘പ്രേമലു’ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. അടുത്ത വര്‍ഷം ഓണക്കാലത്ത് ‘പ്രേമലു 2’ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 2025 ജനുവരിയില്‍ യുകെയിലെ വിവിധയിടങ്ങളില്‍ ചിത്രീകരണം ആരംഭിച്ചേക്കും. ഗിരീഷ് എഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പ്രേമലു 2 കൂടുതല്‍ നര്‍മ്മവും ഊര്‍ജവും നിറഞ്ഞ ചിത്രമായിരിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സച്ചിന്‍ (നസ്ലെന്‍), റീനു (മമിത), അമല്‍ ഡേവിസ് (സംഗീത് പ്രതാപ്), ആദി (ശ്യാം മോഹന്‍), തോമസ് (മാത്യു), കാര്‍ത്തിക (അഖില ഭാര്‍ഗവന്‍) എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രേമലു 2 ഒരുങ്ങുന്നത്.