സൂപ്പര്‍ഹിറ്റായി മാറിയ ‘പ്രേമലു’വിന് രണ്ടാം ഭാഗം വരുന്നു. കൊച്ചിയില്‍ നടന്ന പ്രേമലുവിന്റെ വിജയാഘോഷത്തിലാണ് സംവിധായകന്‍ ഗിരീഷ് എഡി രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിലുള്ളവര്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഒന്നിക്കുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പ്രേമലു 2. പ്രേമലുവിലെ സച്ചിന്റേയും റീനുവിന്റേയും പ്രണയം ആരംഭിക്കുന്നിടത്താണ് സിനിമ അവസാനിച്ചത്. അതിനാല്‍ രണ്ടാം ഭാഗത്തില്‍ ഇരുവരുടേയും പ്രണയം പൂത്തു തളിര്‍ക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. നസ്ലിനേയും നമിതയേയും ടാഗ് ചെയ്തുകൊണ്ടാണ് രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ ഫഹദ് ഫാസില്‍ പങ്കുവച്ചത്. ഭാവന സ്റ്റുഡിയോസ് തന്നെയാകും ചിത്രം നിര്‍മിക്കുക.അവരുടെ ഏഴാമത് നിര്‍മാണസംരംഭമായിരിക്കും ചിത്രം. ആദ്യ ഭാഗത്തിത്തിലേതുപോലെ ഗിരീഷ് എഡിയും കിരണ്‍ ജോഷിയും തന്നെയാകും തിരക്കഥ എഴുതുക. 2025ല്‍ ചിത്രം പുറത്തെത്തും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം എത്തും. 135.9 കോടിയാണ് ‘പ്രേമലു’ വിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഒടിടിയിലും ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍ നേടികൊണ്ടിരിക്കുകയാണ്.