ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാന് ചിത്രം ‘കടക’ന്റെ സെക്കന്‍ഡ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ സജില്‍ മമ്പാട് കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തിന് ബോധിയും എസ് കെ മമ്പാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഖലീലാണ് നിര്‍മ്മാതാവ്. ഗോപി സുന്ദറിന്റെതാണ് സംഗീതം. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടകന്‍’ ഫാമിലി എന്റര്‍ടൈനറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, മണികണ്ഠന് ആര് ആചാരി, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.