വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്മസ് ചിത്രമാണ് ‘ബേബി ജോണ്‍’. തമിഴിലെ വിജയ്‌യുടെ ഹിറ്റ് ചിത്രം തെറിയുടെ റീമേക്കാണ് ചിത്രം. ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളുടെ ശമ്പള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷോബിസ്ഗലൂര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ചിത്രത്തിലെ നായകനായ വരുണ്‍ ധവാന് 25 കോടിയാണ് ബേബി ജോണിലെ പ്രതിഫലം. നേരത്തെ അമസോണ്‍ സീരിസ് ഹണി ബണ്ണിയില്‍ 20 കോടി വരുണ്‍ പ്രതിഫലം വാങ്ങിയിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ നായികയായ കീര്‍ത്തി സുരേഷിന് പ്രതിഫലം 4 കോടി രൂപയാണ്. പ്രധാന വില്ലനായി എത്തുന്ന ജാക്കി ഷ്രോഫിന് 1.5 കോടിയാണ് പ്രതിഫലം. വാമിഖ ഗബ്ബിക്ക് 40 ലക്ഷമാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡിസംബര്‍ 25നാണ് ചിത്രം പുറത്തിറങ്ങുന്നത്.
തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ചിത്രത്തിലെ ക്യാമിയോ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നു എന്നത് ചിത്രത്തിന്റെ വലിയ പ്രത്യേകതയായി ഇതിനകം വന്നിട്ടുണ്ട്. ബേബി ജോണ്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് തെറി സംവിധായകനായ അറ്റ്‌ലിയാണ്.