സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശാകുന്തള’ത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രി വെങ്കിടേശ്വര ക്രിയേഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് ആയിരുന്നു ശാകുന്തളത്തിന്റെ റിലീസ് വച്ചിരുന്നത്. അന്നേദിവസം സിനിമ തിയറ്ററില്‍ എത്തില്ലെന്നും ഉടന്‍ തന്നെ പുതുക്കിയ റിലീസ് തിയതി പുറത്തുവിടുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ശാകുന്തളം. ഗുണശേഖര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.