വയനാടിന്റെ തീരാവേദനയില്‍ പങ്ക് ചേര്‍ന്നും നിലവിലെ കേരളത്തിന്റെ സ്ഥിഗതികള്‍ മനസ്സിലാക്കിയും ഈ വരുന്ന ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ‘താനാരാ’യുടെ റിലീസ് തിയ്യതി മാറ്റിയാതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റാഫി തിരക്കഥ എഴുതി ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്, അജു വര്‍ഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് അണിനിരക്കുന്ന ചിത്രം ആഗസ്റ്റ് 23 ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഒരേ ദിവസം തന്നെയായിരിക്കും റിലീസ് ചെയ്യുക. ഹരിദാസ് ആണ് ‘താനാരാ’ ഒരുക്കിയിരിക്കുന്നത്. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന് ആണ് ഹരിദാസ്. ‘താനാരാ’ നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ഗുഡ്വില് എന്റര്ടൈന്മെന്റ്സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നു ചിത്രം തീയറ്ററുകളില്‍ എത്തിക്കും.
‘താനാരാ’യുടെ റിലീസ് തിയ്യതി മാറ്റി
