ലോകത്തെ ഏറ്റവും വിലയേറിയ മാങ്ങ. കിലോയ്ക്കു രണ്ടേ മുക്കല്‍ ലക്ഷം രൂപ. ഞെട്ടരുത്, ഞെട്ടറ്റു വീഴരുത്. അത്രയും വിലയുള്ള മാങ്ങയുണ്ട്. ജപ്പാനിലെ മിയാസാക്കി നഗരത്തില്‍ വളരുന്ന മിയാസാക്കി മാമ്പഴമാണിത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതല്‍ 900 ഗ്രാം വരെയാണ് തൂക്കം. പഴുക്കുമ്പോള്‍ പര്‍പ്പിള്‍ നിറമാകും. മറ്റേതൊരു മാമ്പഴത്തേക്കാള്‍ 25 ശതമാനം കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ മധുരം അധികമാണ്. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലുള്ള മുന്‍ കൃഷി ഓഫീസര്‍ കൃഷ്ണന് ടെറസ് ഗാര്‍ഡനില്‍ ഈ മാമ്പഴം കൃഷി ചെയ്യുന്നുണ്ട്. എഗ്സ് ഓഫ് സണ്‍ എന്നറിയപ്പെടുന്ന ഈ മാമ്പഴം പഴങ്ങളുടെ രാജാവാണെന്നാണ് കൃഷ്ണന് പറയുന്നത്. ഈ മാമ്പഴം. രാജാക്കന്മാരുടെ രാജാവെന്നു വിളിക്കാമെന്നും കൃഷ്ണന് പറയുന്നു. സാധാരണയായി മിയാസാക്കി മാമ്പഴങ്ങള്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണു വിളയുന്നത്. ഒരു കൈ നോക്കിയാലോ? ഒരു തൈ നട്ടാല്‍ സമ്പാദിക്കാം, ലക്ഷങ്ങള്‍.