ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 ന്റെ വില ആദ്യമായി വര്‍ദ്ധിപ്പിച്ചു. ഈ മിഡില്‍ വെയ്റ്റ് ക്രൂയിസറിന്റെ വില ഇപ്പോള്‍ 3.54 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. മുമ്പ് 3.49 ലക്ഷം രൂപയായിരുന്നു പ്രാരംഭവില. എന്നിരുന്നാലും, വില വര്‍ദ്ധനയുണ്ടായിട്ടും സൂപ്പര്‍ മെറ്റിയര്‍ 650 അതിന്റെ എതിരാളിയായ കാവസാക്കി വള്‍ക്കന്‍ എസ് എന്നതിനേക്കാള്‍ വിലകുറഞ്ഞതാണ് എന്നതാണ് ശ്രദ്ധേയം. സൂപ്പര്‍ മെറ്റിയര്‍ 650 ന്റെ എല്ലാ വകഭേദങ്ങള്‍ക്കും 5,000 രൂപ വില കൂടിയിട്ടുണ്ട്. ആസ്ട്രല്‍, ഇന്റര്‍സ്റ്റെല്ലാര്‍, സെലസ്റ്റിയല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ സൂപ്പര്‍ മെറ്റിയര്‍ 650 റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു. 3.54 ലക്ഷം മുതല്‍ 3.84 ലക്ഷം വരെയാണ് പുതിയ എക്സ് ഷോറൂം വില. 46.7 ബിഎച്ച്പിയും 52.3 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 650 ട്വിന്‍സിന്റെ അതേ 648 സിസി പാരലല്‍ ട്വിന്‍ മോട്ടോര്‍ തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650-ലും ഉപയോഗിക്കുന്നത്. പ്രീമിയം ഷോവ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കുന്നതിനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഓഫര്‍ കൂടിയാണ് സൂപ്പര്‍ മെറ്റിയര്‍ 650.