പോപ്പുലർ ഫ്രണ്ട് ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണം. പോപ്പുലർ ഫ്രണ്ടിനെതിരേ ഇ ഡി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ഈ ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് .ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഈ ബന്ധങ്ങൾ വഴി ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചു എന്നും ആകെ 120 കോടി രൂപ വിദേശത്ത് നിന്നും സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തിരക്കിട്ട നീക്കങ്ങളുമായി സച്ചിൻ പൈലറ്റ്. അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രഡിന്‍റാകുന്ന സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റിന്റെ ഈ നീക്കം. രാജസ്ഥാന്‍ എംഎൽഎമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടി. നേരത്തെ, കോണ്‍ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാന്‍ താന്‍ തയ്യാറാണെന്ന് ഗെലോട്ട് അറിയിച്ചിരുന്നു. എന്നാല്‍, ഇരട്ടപ്പദവി അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനായി ബീഹാറിലെ മഹാസഖ്യ നേതാക്കളായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നാളെ സോണിയ ഗാന്ധിയെ കാണും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളെ ശക്തിപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. എൻഡിഎയിലായിരുന്ന നിതീഷ് കുമാർ ഇപ്പോള്‍ ആര്‍ജെഡിയോടൊപ്പം മഹാസഖ്യത്തിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, സിപിഎം, സിപിഐ, ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ മറ്റ് നേതാക്കളെയും നിതീഷ് കുമാർ കണ്ടിരുന്നു.
ഇന്നലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. സമരക്കാർ 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സർക്കാർ, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരിക്കേറ്റു . തുടർന്ന് 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരെ അറസ്റ്റു ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കി. 57 കേസുകളെടുത്തുവെന്നുമാണ് സർക്കാർ പുറത്തുവിട്ട കണക്ക്.
ഭാരത് ജോഡോ യാത്രയെ വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിക്കെതിരേയാണ് ജോഡോ യാത്രയുടെ വിമർശനം കൂടുതലും. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജോഡോ യാത്രയെ വിമർശിക്കുന്നതെന്നറിയില്ലെന്നും വേണുഗോപാൽ തുറന്നടിച്ചു.
കാട്ടാക്കടയിൽ അച്ഛനെയുംമകളെയും മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരെ അഞ്ചാം ദിവസവും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്ന് വിശദീകരണം . എന്നാൽ മർദ്ദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. ഒളിവിൽ നിന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ . പ്രതികൾക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം.