നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മന:പൂർവ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. മാവടി തകിടിയൽ സജി മുകുളേൽപ്പറമ്പിൽ ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികളുടെ ചാരായ വാറ്റ് സംബന്ധിച്ച വിവരങ്ങൾ എക്സൈസിന് നൽകിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികൾ കരുതിയിരുന്നതെന്നും, ഈ വൈരാഗ്യത്തെ തുടർന്ന് സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് നിഗമനം.