അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. ആശാ ലോറൻസിൻ്റെ അഭിഭാഷകൻ കൃഷ്ണരാജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. അഡ്വ. കൃഷ്ണ രാജ്, അഡ്വ.ലക്ഷ്മി പ്രിയ എന്നിവരാണ് പ്രതികൾ. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും അതിക്രമിച്ച് ഓഫീസിൽ കയറിയെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു സംഭവം.