ഏറ്റവും പുതിയ ടൊയോട്ട റൂമിയോണ്‍ ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് നിരത്തിലിറക്കി. മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്വിഭാഗത്തില് മുന്നിരക്കാരയ ടൊയോട്ട പുതിയ വാഹനത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുകയാണ്. കൂടുതല്‍ സ്ഥലം, മികച്ച ഇന്ധനക്ഷമത, ആകര്‍ഷണീയമായ രൂപകല്പന എന്നിവയാണ് റൂമിയോണിന്റെ പ്രധാന സവിശേഷതകള്‍. ഏഴു സീറ്റുകളുണ്ട്. കുടുംബ കാറെന്ന നിലയില്‍ ടൊയോട്ടയുടെ പ്രവേശനം കൂടിയാണ് റൂമിയോണ്‍. സൗകര്യപ്രദവും വിശ്വാസ്യതയുമുള്ള യാത്രയാണ് റൂമിയോണ്‍ വാഗ്ദാനം ചെയ്യുന്നത്. നിയോ ഡ്രൈവ് സാങ്കേതികവിദ്യയും സി.എന്‍.ജി സാങ്കേതികവിദ്യയും കെ. സീരീസ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും റൂമിയോണിനുണ്ട്. പെട്രോള്‍ വേരിയന്റിന് 20.51 കിലോമീറ്റര്‍ മൈലേജും സി.എന്‍.ജി വേരിയന്റിന് 26.11കിലോമീറ്റര്‍ മൈലേജുമാണ് അവകാശപ്പെടുന്നത്. ആറ് വകഭേദങ്ങളില്‍ റൂമിയോണ്‍ ലഭിക്കും. 5സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്നിവ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ബ്ലൂ ടൂത്ത് കണക്ടിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, കോളിംഗ് കണ്ട്രോളുകള്, യു.എസ്.ബി കണക്ടിവിറ്റി എന്നിവയും ഉള്‍പ്പെടുന്നു.