പ്രശസ്ത നടിയായ മറീന ഗ്രെഗിനെ കൊലപ്പെടുത്താനായി തയ്യാറാക്കിയ വിഷം കലര്‍ന്ന പാനീയം അബദ്ധവശാല്‍ കുടിച്ചത് ഹെതര്‍ ബാഡ്‌കോക്ക് എന്ന യുവതിയായിരുന്നു. ദുരുഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ മിസ്സ് മാര്‍പ്പിള്‍ രംഗത്തെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടു കൊലപാത കങ്ങള്‍കുടി അരങ്ങേറുന്നു. മിസ്സ് മാര്‍പ്പിളിന്റെ കുറ്റാന്വേഷണബുദ്ധിയുടെ പരിധികളെ അളക്കുന്നതായിരുന്നു ആ കുറ്റകൃത്യങ്ങള്‍. ‘ഹെതര്‍ ബാഡ്‌കോക്കിന്റെ കൊലപാതകം’. അഗത ക്രിസ്റ്റി. വിവര്‍ത്തനം – എം.എസ് നായര്‍. ഡിസി ബുക്‌സ്. വില 304 രൂപ.