തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനത്തട്ടിപ്പു കത്തു തയാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ക്ളിഫ് ഹൗസില്‍ ഡിജിപിയുടെ സാന്നിധ്യത്തിലാണ് പരാതി നല്‍കിയത്. കത്ത് താന്‍ തയാറാക്കിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മേയര്‍.
താന്‍ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും കത്തിലെ നിജസ്ഥിതി അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മേയര്‍ വ്യക്കമാക്കിയിരുന്നു.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരുമണിക്കൂറോളം മേയര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.