നവാഗതരായ യോഹാന്‍ ഷാജോണ്‍, ധനുസ് മാധവ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. ചിത്രത്തിലെ പുതിയ പ്രണയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജിസ് ജോയ് എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് സംഗീതം പകര്‍ന്ന് കാര്‍ത്തിക് ആലപിച്ച ‘ഇവള്‍ അരികേ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ആയത്. സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്‍, നെബിസ് ബെന്‍സണ്‍, ലിയോണ ലിഷോയ്, വീണ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ജൂലായ് 19ന് തീയറ്റര്‍ റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത്. സംവിധായകനായ അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാഥ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത്.