കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരങ്ങൾ തിരുവനന്തപുരം കോര്‍പ്പറേഷൻ്റെ നടത്തിപ്പിനെ ബാധിച്ചതായി മേയര്‍ ആര്യ രാജേന്ദ്രൻ. സാധരണക്കാരാണ് സമരം മൂലം വലയുന്നത്. ഭയപ്പാടോടെയാണ് എല്ലാവരും ഇപ്പോൾ നഗരസഭയിലേക്ക് വരുന്നത് . മേയറായി ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവര്‍ ആവശ്യപ്പെടുന്നുണ്ട്. അത് അവരുടെ മാത്രം ആവശ്യമാണെന്നും മേയര്‍ ആര്യ പറഞ്ഞു. അതേസമയം കത്ത് വിവാദത്തിൽ പാര്‍ട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നതായി അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേസിൽ ക്രൈംബ്രാഞ്ച് നല്ല രീതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ആര്യ പറഞ്ഞു.
കൊച്ചിയിൽ ഓടയിൽ വീണ് ബാലൻ പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ കോർപ്പറേഷൻ റോഡുകളിൽ ഓടകൾ സുരക്ഷിതമാക്കുമെന്ന് പറഞ്ഞ മേയര്‍ സ്ളാബ് ഇല്ലാത്ത ഇടങ്ങളിൽ സ്ളാബ് ഇടാൻ അടിയന്തര നിര്‍ദേശം നൽകിയതായും അറിയിച്ചു.
കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തിരുവനന്തപുരം നഗരസഭ കൗൺസിലിന്റെ പ്രത്യേക യോഗം പ്രതിഷേധത്തിൽ മുങ്ങി.കൗണ്‍സിലിനെത്തിയ കൗൺസിലമാർ തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രതിപക്ഷ കൗൺസിലർമാർ മേയർക്കെതിരെ കരിങ്കൊടി ഉയർത്തി. യുഡിഎഫ് യോഗം ബഹിഷ്കരിച്ചു.