ധന പ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്നും, അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജററിൽ പ്രഖ്യാപിച്ചതെന്നുo വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിച്ചു കൊണ്ട് പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു എന്നും നികുതി വർധനയ്ക്കെതിരെ യു ഡി ഫ് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും പ്രതിപക്ഷതാവ് വി.ഡി. സതീശൻ.
സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദ്ദേശങ്ങളെ വിമർശിച്ച് രമേശ് ചെന്നിത്തല. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നും ഇന്ധനവിലയിലെ വർദ്ധന വില കയറ്റത്തിന് കാരണമാകുമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
സംസ്ഥാനത്ത് മദ്യവില കൂടുന്നത് ജനങ്ങളെ മയക്കുമരുന്നുലേക്ക് തിരിയാൻ കാരണമാക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പറഞ്ഞു
ധന പ്രതിസന്ധിയുടെ പേരിൽ നികുതി കൊള്ള നടത്തുന്ന ബജററാണിതെന്ന് പ്രതിപക്ഷ നേതാവ്
