സുദീപ്‌തോ സെന്നിന്റെ വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ക്ക് ഗംഭീര കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 20 കോടിയാണ്. ആദ്യദിനം 8.03 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന് ശനിയാഴ്ച മാത്രം 11.22 കോടി രൂപ നേടാനായി. ആദാ ശര്‍മ്മ നായികയായ ചിത്രം തീയറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാദമായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍. 32000 ത്തോളം പേര്‍ കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സിനിമയുടെ ഉള്ളടക്കം. പിന്നീട് ഈ കണക്ക് മൂന്ന് എന്നാക്കി സിനിമയുടെ ട്രെയിലറിന്റെ ഡിസ്‌ക്രിപ്ക്ഷനില്‍ തിരുത്തിയിരുന്നു. ചിത്രത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ആരോപിച്ച് സിനിമ-സാംസ്‌കാരിക -രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മുസ്ളീം സംഘടനകളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ ചില തീയറ്ററുകളില്‍ കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിയിരുന്നു. ചെന്നൈ നഗരത്തിലെ വിവിധ മാളുകളിലെയും തീയറ്ററുകളിലെയും പ്രദര്‍ശനമാണ് നിര്‍ത്തിവച്ചത്.