പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ ജോസഫ് (74)എന്ന പാപ്പച്ചൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജോസഫിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേന്ദ്രസർക്കാർ, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ കളക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികൾ ആക്കും.
ജോസഫിന്റെ മൃതദേഹവുമായി യുഡിഎഫ് കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.ജോസഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.