രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. കഴിഞ്ഞ വർഷം അയച്ച കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. രാജ്ഭവനിലെ നിയമൻനഗളിൽ താൻ ഇടപെടാറില്ല എന്ന് മാധ്യമങ്ങളോട് ഗവർണ്ണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനാൽ ഇപ്പോൾപുറത്തായ കത്തിന് വളരെ പ്രാധാന്യം ഉണ്ട്.
അഞ്ച് വര്‍ഷത്തിൽ താഴെ മാത്രം സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകർക്ക് വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗവർണ്ണറുടെ ആവശ്യപ്രകാരം ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തുകയും ചെയ്തു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.