രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ഗവർണർ. ഇടതുമുന്നണി ഗവർണ്ണർക്കെതിരേ നടത്താനിരിക്കുന്ന മാർച്ചിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു. കേരളം സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്കായി മാറ്റിവച്ചിരിക്കുകയാണെന്ന് ഗവർണ്ണർ പറഞ്ഞു. മേയറുടെ കത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്
താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ല,
സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്,അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടേ എന്നും അദ്ദേഹം പറഞ്ഞു.