വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ. ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ടാണ് സമരം നടത്തിയത്. നിയമാനുസൃതമായാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത് . വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണത്തിനെതിരെ സമരസമിതി നടത്തിയ സമരമാണ്, കഴിഞ്ഞ ദിവസം സംഘർഷാവസ്ഥയിലേക്ക് എത്തിയത്.
പൊലീസ് സ്റ്റേഷൻ ഉൾപ്പടെ അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതികളാണ്.