പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നു തീരും. ഏഴു വിസിമാര്‍ വിശദീകരണം നല്‍കി. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ ഇന്നു മറുപടി നല്‍കിയേക്കും. ഹിയറിംഗ് നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം.
അതെ സമയം ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനായി ഭരണഘടനാ പരമായും നിയമ പരമായും ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.