തൃശൂർ ഇരിങ്ങാലക്കുട മാപ്രാണത്ത് വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നഗരസഭ വാർഡ് 35 ൽ തൈവളപ്പിൽ ക്ഷേത്രത്തിന് അടുത്ത് കുരിയാപ്പിളളി വീട്ടിൽ മാഹിന്റെ വീട്ടിൽ വൈകീട്ട് ആറരയോടെയാണ് സംഭവം. മാഹിന്റെ ഭാര്യയും കുട്ടിയും അമ്മയും സഹോദരി പുത്രനുമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് എത്തി നോക്കിയപ്പോൾ തീപ്പിടുത്തം കണ്ട കുടുബാംഗങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വിവരമറിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സാണ് തീ അണച്ചത്. ഇതേ സമയം അടുക്കളയിൽ ഗ്യാസ് സ്റ്റൗവും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അപകടത്തിൽ അടുക്കളയിലെ ടൈലുകൾ അടക്കം കത്തി നശിച്ചതായി മാഹിൻ പറഞ്ഞു. അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് എല്ലാവരും ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
അപകടത്തിൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ട് ആണോ ഫ്രിഡ്ജിന്റെ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.
ഇരിങ്ങാലക്കുട മാപ്രാണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു
