കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി. അഴിമതി തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്നാണ് പരാതി. മാസം 27000 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഇദ്ദേഹം 80 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പിന്നിൽ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന ആരോപണം ഉന്നയിച്ച് കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനനാണ് വിജിലൻസിന് പരാതി നൽകിയത്.