മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് നായിക. ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാം മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ ആയിരുന്നു ലഭിച്ചത്. എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്.